5.6 തീവ്രത രേഖപ്പെടുത്തി ഇന്തോനീഷ്യയിൽ ഭൂചലനം, സുനാമി ആശങ്കയിൽ ഏഷ്യൻ രാജ്യങ്ങൾ

ജക്കാർത്ത | വൻ ദുരന്തം വിതച് ഇന്തോനീഷ്യയിൽ 5.6 തീവ്രത രേഖപ്പെടുത്തി ഭൂചലനം. ജാവ ദ്വീപിൽ ഉണ്ടായ ഭൂചലനത്തിൽ 46 ൽ അധികം പേർ കൊല്ലപ്പെട്ടു. നിരവധി ആളുകൾ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം.

ജാവയിലെ സിയാഞ്ചുർ പ്രവിശ്യയിലായിരുന്നു ഭൂചലനം കൂടുതൽ ദുരന്തം വിതച്ചത്. സിയാഞ്ചുർ നഗരം ഏതാണ്ട് തകർന്ന നിലയിലാണ്. നൂറുകണക്കിന് കെട്ടിടങ്ങൾ ഭൂചലനത്തിൽ തകർന്നതായിട്ടാണ് റിപ്പോർട്ട്. ഇന്തൊനീഷ്യയിലെ ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങൾ സൂനാമി ഭീഷണിയിലാണെന്നും, ഭൗമശാസ്ത്ര പഠന കേന്ദ്രങ്ങളുടെ വിലയിരുത്തലുകൾക്കായി മിക്ക രാജ്യങ്ങളും കാത്തിരിക്കുകയാണെന്നും രാജ്യാന്തര മാധ്യമം റിപ്പോർട്ട് ചെയ്‌തു.

5.6 magnitude earthquake shook Indonesia’s main island Java on Monday

LEAVE A REPLY

Please enter your comment!
Please enter your name here