തിരുവനന്തപുരം: 49-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയസൂര്യ, സൗബിന്‍ ഷാഹിര്‍ എന്നിവര്‍ മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. നിമിഷ സജയനാണ് മികച്ച നടി.

കാന്തന്‍ ദ ലവര്‍ ഓഫ് കളര്‍ ആണ് മികച്ച സിനിമ. മികച്ച സംവിധായകനുള്ള പുരസ്‌കാരം ശ്യാമപ്രസാദും മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം സക്കറിയ മുഹമ്മദും സ്വന്തമാക്കി. മികച്ച തിരക്കഥ, സ്വഭാവ നടിമാര്‍, ജനപ്രിയ ചിത്രം എന്നിവയടക്കം അഞ്ച് പുരസ്‌കാരങ്ങള്‍ സുഡാനി ഫ്രം നൈജീരിയ സ്വന്തമാക്കി. വേണു സംവിധാനം ചെയ്ത കാര്‍ബണ്‍ എന്ന ചിത്രവു അഞ്ച് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here