കൊച്ചി: കേരളത്തിലെ പ്രമുഖ മൊബൈല്‍ സര്‍വീസ് ദാതാക്കളായ ഐഡിയ, എയര്‍ടെല്‍ നെറ്റുവര്‍ക്കുകള്‍ വിവിധ ഭാഗങ്ങളില്‍ നിശ്ചലമായി. ഐഡിയ കണക്ഷന്‍ ഉപയോഗിക്കുന്ന ലക്ഷകണക്കിന് ആളുകള്‍ ഫോണ്‍ ചെയ്യാന്‍ സാധിക്കാതെ പ്രതിസന്ധിയിലായി.

കൊച്ചി കാക്കനാടുള്ള കമ്പനിയുടെ മാസ്റ്റര്‍ സ്വിച്ചിംഗ് സെന്ററിലുണ്ടായ സാങ്കേതിക പ്രശ്‌നമാണ് തകരാറിനു കാരണമെന്നും പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്നും അധിതൃകര്‍ അറിയിച്ചു. പല സ്ഥലങ്ങളിലും എയര്‍ടെല്‍ ഉപഭോക്താക്കളും ഫോണ്‍ ചെയ്യാനാവാത്ത സ്ഥിതിയാണ് നേരിട്ടത്. ഡേറ്റാ കണക്ഷന്‍ ഒണ്‍ലി എന്ന സന്ദേശമാണ് പലര്‍ക്കും മൊബൈലില്‍ കാണിച്ചുകൊണ്ടിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here