നെറ്റ്‌വർക്ക് തകരാറിൽ ഖേദപ്രകടനവുമായി ഐഡിയ. നെറ്റ്‌വർക്ക് തകരാര്‍ പരിഗണിച്ച് ഐഡിയ ഉപഭോക്താക്കൾക്ക് നൂറ് മിനിറ്റ് സൗജന്യ സംസാര സമയം അനുവദിച്ചു. ഇന്നും നാളെയുമാണ് ഈ സൗജന്യം ലഭ്യമാകുക. നൂറ് മിനിറ്റ് ലോക്കൽ/ എസ്റ്റിഡി കോളുകൾ പൂർണ്ണമായും സൗജന്യമായിരിക്കും. ശനിയാഴ്ച രാത്രി പന്ത്രണ്ട് മുതലാണ് സൗജന്യം നിലവിൽ വരുകയെന്നും ഐഡിയ വക്താവ് അറിയിച്ചു. ഇത് സംബന്ധിച്ചുള്ള മെസേജുകൾ ഉപഭോക്താക്കൾക്ക് ലഭിച്ച് തുടങ്ങിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here