പഞ്ചായത്തു വകുപ്പില്‍ 448 പുതിയ തസ്തിക, മെട്രോ പൊലീസ് സ്റ്റേഷനു വേണ്ടി 29 പോലീസ് തസ്തികകള്‍

0
1

തിരുവനന്തപുരം: പഞ്ചായത്തു വകുപ്പില്‍ 448 പുതിയ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനമായി.  ഇതില്‍ 170 പേര്‍ ക്ളാര്‍ക്കുമാരും 146 പേര്‍ സീനിയല്‍ ക്ളാര്‍ക്കുമാരും ആയിരിക്കും.

തെരുവ് നായ്ക്കളുടെ കടിയേറ്റു മരിച്ച നെയ്യാറ്റിന്‍കര പുല്ലുവിള പളളികെട്ടിയ പുരയിടത്തില്‍ ജോസ് ക്ളീനിന്റെ കുടുംബത്തിന് അഞ്ചുലക്ഷം രൂപ സഹായധനം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ടൂറിസം അഡീഷണല്‍ ഡയറക്ടറും കെ.ടി.ഡി.സി. എം.ഡി.യുമായ ഡി. ബാലമുരളിയെ വാണിജ്യനികുതി വിഭാഗം ജോയിന്റ് കമ്മീഷണറായി നിയമിക്കാന്‍ തീരുമാനിച്ചു. ടൂറിസം ഡയറക്ടര്‍ ബാലകിരണിന് കെ.ടി.ഡി.സി.യുടെ അധിക ചുമതല നല്‍കി.

കൊച്ചി മെട്രോയ്ക്ക് സുരക്ഷയൊരുക്കുന്നതിനു കെ.എ.പി. ബറ്റാലിയനില്‍നിന്നും 138 പൊലീസുകാരെ പരിശീലനം നല്‍കി വിന്യസിക്കാന്‍ തീരുമാനിച്ചു. കൂടാതെ കാരുടെ തസ്തിക സൃഷ്ടിക്കാനും തീരുമാനിച്ചു. പൊലീസുകാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മെട്രോ പൊലീസ് സ്റ്റേഷനു വേണ്ടി 29 പൊലീസുകെ.എം.ആര്‍.എല്‍ വഹിക്കണമെന്ന നിബന്ധനയിലാണ് ഈ തീരുമാനം.

സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സ്ഥിരം ജീവനക്കാര്‍ക്കും ശമ്പള പരിഷ്കരണം നടപ്പാക്കാന്‍ തീരുമാനിച്ചു. കേരള ഔഷധ സസ്യബോര്‍ഡിലെ ജീവനക്കാരുടെ ശമ്പളവും പരിഷ്കരിക്കും. കേരള വനിതാ കമ്മീഷനിലെ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാനുളള ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചു. പുനലൂര്‍ റിഹാബിലിറ്റേഷന്‍ പ്ളാന്റേഷന്‍ ലിമിറ്റഡിലെ അംഗീകൃത ജീവനക്കാരുടെ ശമ്പളവും, അനര്‍ട്ട് ജീവനക്കാരുടെ ശമ്പളവും പരിഷ്ക്കരിക്കാന്‍ തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here