തിരുവനന്തപുരം; വെള്ളാപ്പള്ളി നടേശന്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിയണമെന്ന് വി എസ് അച്യുതാനന്ദന്‍. വെള്ളാപ്പള്ളിക്ക് സ്ഥാനത്ത് തുടരാന്‍ അവകാശമില്ല. എസ്എന്‍ഡിപിക്ക് വെള്ളാപ്പിള്ളി അപമാനമാണെന്നും വി എസ് പറഞ്ഞു. മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ ഒന്നാം പ്രതിയായി വിജിലന്‍സ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് അച്യുതാനന്ദന്റെ പ്രതികരണം. വി എസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വെള്ളാപ്പള്ളിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here