തിരുവനന്തപുരം: എസ്ബിടിയെ എസ്ബിഐയില്‍ ലയിപ്പിക്കുന്നതിനെതിരായ പ്രമേയം നിയമസഭ പാസാക്കി. ബിജെപി അംഗം ഒ രാജഗോപാലിന്റെ വിയോജിപ്പോടെയാണ് പ്രമേയം സഭ പാസാക്കിയത്. രാഷ്ട്രീയ അടിസ്ഥാനത്തിലുള്ള പ്രമേയമാണെന്നും മോദി വിരുദ്ധ നിലപാടിന്റെ തുടര്‍ച്ചയാണെന്നും ഒ രാജഗോപാല്‍ ആരോപിച്ചു. എസ്ബിടി അടക്കം ആറ് ബാങ്കുകള്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിക്കാനുള്ള തീരുമാനത്തിന് ജൂണ്‍ 15 നാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here