കൊല്ലം: പുനലൂര്‍ ചെമ്പനരുവി സെന്റ് പോള്‍സ് എംഎസ്‌സി എല്‍പി സ്‌കൂളിലെ ഉച്ചക്കഞ്ഞിയില്‍ വിഷം കലര്‍ത്തി. പ്രദേശത്ത് വ്യാജമദ്യ നിര്‍മാണം നടത്തുന്ന സിഎ സത്യന്‍ എന്നയാളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. അധ്യാപകര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. പരിശോധനയില്‍ കഞ്ഞിയില്‍ വിഷം ചേര്‍ത്തുവെന്ന് കണ്ടെത്തി. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതിന് തൊട്ടുമുന്‍പ് കഞ്ഞിപ്പുരയില്‍ നിന്നും ഒരാള്‍ ഇറങ്ങിപോകുന്നത് കണ്ട സംശയം തോന്നിയ സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here