കൊച്ചി: സര്‍ക്കാര്‍ അഭിഭാഷകന്‍ മാത്യു മാഞ്ഞൂരാനെ സ്ത്രീ പീഡനക്കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തെ ചൊല്ലി വീണ്ടും സംഘര്‍ഷം. കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ധനേഷ് മാത്യുവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് മര്‍ദ്ദിച്ചു. ഹൈക്കോടതി വളപ്പിലുണ്ടായ സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് മാധ്യമ പ്രവര്‍ത്തകരെ കോടതി വളപ്പില്‍ നിന്ന് പുറത്തേക്ക് മാറ്റി. അവിടെയും പിന്തുടര്‍ന്നെത്തിയ അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാന്‍ മുതിര്‍ന്നു.

[junkie-tabs] [junkie-tab title=”ഹൈക്കോടതി അഭിഭാഷകര്‍ നാളെ കോടതി ബഹിഷ്‌കരിക്കും”] കൊച്ചി: ഹൈക്കോടതിയിലെ അഭിഭാഷകര്‍ നാളെ കോടതി ബഹിഷ്‌കരിക്കും. മാധ്യമ പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണ് തീരുമാനം. അതേസമയം, ഹൈക്കോടതിക്കു മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ നടത്തി വന്നിരുന്ന സമരം ചര്‍ച്ചയെ തുടര്‍ന്ന് പിന്‍വലിച്ചു. [/junkie-tab] [/junkie-tabs]

വനിതാ മാധ്യമ പ്രവര്‍ത്തകരെ അടക്കം അഭിഭാഷകര്‍ തെറി വിളിച്ചു. തുടര്‍ന്ന് മാധ്യമ പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. വൈകുന്നേരത്തോടെ പ്രകടനമായെത്തിയ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദ്ദിക്കാന്‍ ഒരുങ്ങിയത് സംഘര്‍ഷം സൃഷ്ടിച്ചു. സംഘര്‍ഷം രൂക്ഷമായതോടെ സിറ്റി പോലീസ് കമ്മിഷണര്‍ എം.പി. ദിനേശ് ഹൈക്കോടതിയിലെത്തി അഭിഭാഷകരുമായി ചര്‍ച്ച നടത്തി. ഉച്ചയ്ക്കുണ്ടായ സംഘര്‍ഷത്തില്‍ ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ സലാം പി. ഹൈദ്രോസ്, ക്യാമറാമാന്‍ രാജേഷ് തകഴി, മീഡിയാ വണ്‍ ക്യാമാറമാന്‍ മോനിഷ് എന്നിവര്‍ക്ക് മര്‍ദ്ദനമേറ്റു. ഹൈക്കോടതി മീഡിയാ റൂം ബലമായി അടപ്പിച്ച അഭിഭാഷകര്‍ വനിതാ മാധ്യമ പ്രവര്‍ത്തകരെ അപമാനിച്ച് ഇറക്കിവിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here