റിയാദ്: സൗദി അറേബ്യയില്‍ മോഷണ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാനുള്ള വിധി റദ്ദാക്കി. ഒമ്പതു മാസമായി ജയിലില്‍ കഴിയുന്ന ആലപ്പുഴ സ്വദേശിയായ യുവാവിന്റെ ശിക്ഷയ്ക്കാണ് മൂന്നാംഗ അപ്പീല്‍ കോടതി ഇളവ് നല്‍കിയിരിക്കുന്നത്.

സൗദിയിലെ തെക്കന്‍ നഗരമായ ഖമീസ് മുഷയ്ത്തിലെ ക്രിമിനല്‍ കോടതിയാണ് കഴിഞ്ഞ ഏപ്രിലില്‍ മലയാളി യുവാവിന്റെ വലതു കൈപ്പത്തി മുറിച്ചുമാറ്റാന്‍ ഉത്തരവിട്ടത്. ഇതിനെതിരെ നല്‍കിയ അപ്പീല്‍ പരിഗണിച്ച കോടതി നാലു വര്‍ഷം തടവും 400 അടിയും ശിക്ഷയായി നേരിടാനാണ് വിധിച്ചിരിക്കുന്നത. ഒരു പ്രമുഖ സൗദി റസ്റ്റാന്റിലെ ലോക്കറില്‍ നിന്ന് ഒരു ലക്ഷത്തി പതിനായിരം റിയാല്‍ നഷ്ടപ്പെട്ടതാണ് കേസിന് ആധാരം. നഷ്ടപ്പെട്ട മുഴുവന്‍ തുകയും കുളിമുറിയില്‍ നിന്ന് കണ്ടെടുക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശരിഅത്ത് നിയമപ്രകാരമുള്ള ശിക്ഷാവിധി ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here