പത്തനംതിട്ട: ശബരിമലയിലെ ഭണ്ഡാര കവര്‍ച്ച കേസ് വിജിലന്‍സ് ഏറ്റെടുത്തു. പത്തനംതിട്ട വിജിലന്‍സ് സിഐ ബൈജുവിനാണ് അന്വേഷണ ചുമതല. 2015 ജനുവരി 12-നാണ് ദേവസ്വം ബോര്‍ഡിലെ ആറ് ജീവനക്കാരില്‍ നിന്ന് 10 ലക്ഷത്തിലധികം രൂപയും 11 കിലോഗ്രാം സ്വര്‍ണവും കണ്ടെത്തിയത്. കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പലതവണ ദേവസ്വം ബോര്‍ഡ് സര്‍ക്കാരിന് കത്തയച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം ശബരിമലയില്‍ വീണ്ടും ദേവസ്വം ജീവനക്കാരന്റെ മോഷണശ്രമം നടന്നു. ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് കുതിരപ്പവന്‍ മോഷ്ടിക്കാന്‍ ശ്രമിച്ച ദേവസ്വം തട്ടാന്‍ തിരുവനന്തപുരം സ്വദേശി ബാബുരാജിനെ വിജിലന്‍സ് സ്‌ക്വാഡ് പിടികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here