തിരുവനന്തപുരം: മലിനീകരണ നിയന്ത്രണത്തില്‍ ഇളവുകള്‍ നല്‍കിയ ഗതാഗത കമ്മിഷണര്‍ ടോമിന്‍ ജെ. തച്ചങ്കരിക്കെതിരെ ത്വരിത പരിശോധന. മലിനീകരണ നിയന്ത്രണത്തിലെ ഭാരത് സ്‌റ്റേജ് മാനദണ്ഡങ്ങളില്‍ രണ്ട് വാഹനനിര്‍മ്മാണ കമ്പനികള്‍ക്ക് ഇളവ് അനുവദിച്ചതും എല്ലാ വാഹന പുക പരിശോധന കേന്ദ്രങ്ങളിലും ഒരു കമ്പനിയുടെ മാത്രം സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാല്‍ മതി എന്നി നിര്‍ദേശങ്ങള്‍ക്ക് പിന്നില്‍ അഴിമതി നടന്നിട്ടുണ്ടോയെന്നാണ് വിജിലന്‍സ് പരിശോധിക്കുന്നത്. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റ് ഒന്നിനാണ് അന്വേഷണ ചുമതല.

 

LEAVE A REPLY

Please enter your comment!
Please enter your name here