കെടി ജലീലിന്റെ യാത്രക്ക് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ലഭിച്ചില്ല

0

തിരുവനന്തപുരം: സൗദി അറേബ്യയില്‍ തൊഴില്‍ നഷ്ടപ്പെട്ട് ദുരിതത്തിലായ ഇന്ത്യാക്കാരെ സന്ദര്‍ശിക്കുന്നതിനായി തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെടി ജലീല്‍ നടത്താനിരുന്ന യാത്രക്ക് വിദേശകാര്യമന്ത്രാലയം അനുമതി നിഷേധിച്ചു. ജലീലിന് ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ലഭിച്ചില്ല. ഇതോടെ ജലീലിന്റെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

ജലീല്‍ വെള്ളിയാഴ്ച്ചയാണ് പോകാന്‍ നിശ്ചയിച്ചിരുന്നത്.  ജലീലിന്റെ യാത്രാ പ്രതിസന്ധി തരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി വിഷയം ചര്‍ച്ച ചെയ്‌തെന്നും സര്‍ക്കാര്‍ തീരുമാനമനുസരിച്ച് തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും കെടി ജലീല്‍ പറഞ്ഞു


Loading...

LEAVE A REPLY

Please enter your comment!
Please enter your name here