സർക്കാരും ‘മുട്ടുകുത്തി’, 3151 പുതിയ തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭാ ​യോഗം

തിരുവനന്തപുരം: ആരോഗ്യ, ആയുഷ്, വിദ്യാഭ്യാസ വകുപ്പുകളിലായി 3,151 തസ്തികകൾ സൃഷ്ടിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. താൽക്കാലികക്കാ​രെ സ്ഥിരപ്പെടുത്തുന്നത് നിർത്തിവയ്ക്കാനും മന്ത്രിസഭായോഗത്തിൽ ധാരണയായി.

ഭരണസിരാ കേന്ദ്രത്തിനു മുന്നിൽ പി.എസ്.സി റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടവരുടെയും യൂത്ത് കോൺഗ്രസിന്റെയും സമരങ്ങൾ കൊടുമ്പിരികൊള്ളുന്നതിനിടയിലാണ് സർക്കാരിന്റെ തീരുമാനം. ഹെൽത്ത് സർവീസിൽ 1217, ആരോഗ്യ വിദ്യാഭ്യാസ വകുപ്പിൽ 527, പരിയാരം മെഡിക്കൽ കോളജിൽ 772, മലബാർ കാൻസർ സെന്ററിൽ 33, ആയുഷ് വകുപ്പിൽ 300, മറ്റു വിഭാഗങ്ങളിലായി 151 എന്നിങ്ങനെയാണ് ആരോഗ്യ വകുപ്പിലെ 3000 തസ്തികകൾ. 35 ഹയർ സെക്കൻഡറി സ്കൂളുകളിലായി 151 തസ്തികകൾ സൃഷ്ടിക്കാനും മണ്ണു സംരക്ഷണ വകുപ്പിൽ 111 തസ്തികകൾ സൃഷ്ടിക്കാനും തീരുമാനമായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here