ഗുവഹാട്ടി: പാര്‍ലമെന്റ് പാസാക്കിയ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളില്‍ മൂന്നു മരണം. സി.ആര്‍.പി.എഫ് വെടിവയ്പ്പിലാണ് മൂന്നു പേര്‍ മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

കര്‍ഫ്യൂ ലംഘിച്ച് ആയിരകണക്കിനു പ്രതിഷേധക്കാര്‍ തെരുവിലിറങ്ങിയതോടെയാണ് ഏറ്റുമുട്ടലുകളും വെടിവയ്പ്പും ഉണ്ടായത്. ഒരു ബാങ്കിന് പ്രതിഷേധക്കാര്‍ തീവച്ചു. അസമിന്റെ മറ്റു പല മേഖലകളിലും പ്രതിഷേധക്കാരും സുരക്ഷാ സേനകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്.

ത്രിപുര, മേഘാലയ സംസ്ഥാനങ്ങളിലും പ്രതിഷേധം കനക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here