തിരുവനന്തപരും: കൊറോണ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേരളവും അടച്ചിടും(ലോക്ഡൗണ്‍). തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ തീരുമാനം പ്രാബല്യത്തിലാകും. സംസ്ഥാനം അസാധാരണ സാഹചര്യത്തിലേക്കു പോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

തിങ്കളാഴ്ച 28 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് 19, കണ്ണുര്‍ 5,, എറണാകുളം 2, പത്തനംതിട്ട, തൃശൂര്‍ ഒന്നു വീതം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 25 പേര്‍ ദുബായില്‍ നിന്നു മടങ്ങിയെത്തിയവരാണ്. ഇതോടെ കേരളത്തിലെ വൈറസ് ബാധിതരുടെ എണ്ണം 95 ആയി. 64,320 പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ഇതില്‍ 383 പേര്‍ ആശുപത്രികളിലും.

അവശ്യസാധനങ്ങള്‍, മരുന്നുകള്‍ എന്നിവ ഉറപ്പാക്കുമെന്ന് പിണറായി വിജയന്‍ പറഞ്ഞു. അവശ്യസാധനങ്ങളുടെ കടകള്‍ രാവിലെ 7 മണി മുതല്‍ അഞ്ചു വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. ബാങ്കുകള്‍ രാവിലെ 11 മുതല്‍ ഉച്ചയ്ക്കു രണ്ടു വരെ മാത്രമേ പ്രവര്‍ത്തിക്കൂകയുള്ളൂ. സംസ്ഥാന അതിര്‍ത്തി അടയ്ക്കും. പൊതുഗതാഗതം ഉണ്ടാകില്ല. റസ്റ്റാന്റുകള്‍ അടയ്ക്കുമെങ്കിലും ഹോം ശഡലിവറി സംവിധാനങ്ങള്‍ ഉണ്ടാകും. പെട്രോള്‍ പമ്പ്, ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ മറ്റെല്ലാ കടകളും അടയ്ക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here