തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്ന് 24 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം അഞ്ച്, കണ്ണൂരില്‍ നാല്, കോട്ടയം, തൃശൂര്‍ എന്നിവിടങ്ങളില്‍ മൂന്ന്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ രണ്ടു വീതം, ഇടുക്കി, പാലക്കാട്, കാസര്‍കോട് എന്നിവടങ്ങളില്‍ ഒന്നു വീതം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. എല്ലാവരും മറ്റു സ്ഥലങ്ങളില്‍ നിന്നു മടങ്ങിയെത്തിയവരാണ്.
ചികിത്സയിലുണ്ടായിരുന്ന എട്ടു പേരുടെ പരിശോധനാഫലം നെഗറ്റീവായിട്ടുണ്ട്. ആകെ 78,096 പേര് സംസ്ഥാനത്ത് തിരികെ എത്തിയിട്ടുണ്ട്. ഇന്ന് പുതുതായി മൂന്നു പ്രദേശങ്ങളെക്കുടി ഹോട്ട് സ്പോട്ടിലാക്കിയിട്ടുണ്ട്. അതേസമയം, എട്ടു പ്രദേശങ്ങളെ ഹോട്ട്സ്പോട്ട് പട്ടികയില്‍ നിന്നു ഒഴിവാക്കി. നിവലില്‍ ആകെ 28 ഹോട്ട് സ്പോട്ടുകളാണുള്ളത്.