30ന് മോട്ടോര്‍ വാഹന പണിമുടക്ക്

0
2

കൊച്ചി:  മോട്ടോര്‍ തൊഴിലാളി ട്രേഡ് യൂണിയന്‍  മാര്‍ച്ച് 30ന് സംസ്ഥാന വ്യാപകമായി 24 മണിക്കൂര്‍ പണിമുടക്ക് നടത്തും. കേന്ദ്രസര്‍ക്കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം ഭീമമായി വര്‍ധിപ്പിച്ചതിലും മോട്ടോര്‍ വാഹന നിയമ ഭേദഗതി റോഡ് ഗതാഗതമേഖലയെ സ്വകാര്യ കുത്തകകള്‍ക്ക് അടിയറവയ്ക്കാന്‍ ലക്ഷ്യമിട്ട്  നടപ്പാക്കുന്നതിലും പ്രതിഷേധിച്ചാണ് പണിമുടക്ക്.  പണിമുടക്കിനു മുന്നോടിയായി പ്രധാന കേന്ദ്രങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടത്തും. മലപ്പുറം ലോക്സഭാ മണ്ഡലത്തെ പണിമുടക്കില്‍നിന്ന് ഒഴിവാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here