ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പൊരുതിയ 22 കര്‍ഷക യൂണിയനുകള്‍ ചേര്‍ന്നു പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു. സംയുക്ത സമാജ് മോര്‍ച്ചയെന്ന പാര്‍ട്ടി അടുത്ത വര്‍ഷം നടക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും.

പഞ്ചാബില്‍ മുന്നണിയെ നയിക്കുക ബല്‍ബീര്‍ സിങ് രാജേവലാകും. അതേസമയം, തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഔദ്യോഗികമായി അറിയിച്ചത്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പേര് ഏതെങ്കിലും വ്യക്തികളോ സംഘടനകളോ തിരിഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. എന്നാല്‍, പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 117 സീറ്റുകളിലും മത്സരിക്കുമെന്നാണ് സംയുക്ത സമാജ് മോര്‍ച്ച നേതാക്കളുടെ പ്രഖ്യാപനം. സംയുക്ത സമാജ് മോര്‍ച്ച ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here