21 അംഗമന്ത്രിസഭ: സി.പി.എമ്മില്‍ നിന്ന് 12, സി.പി.ഐക്ക് 4, കേരളാ കോണ്‍ഗ്രസ് എമ്മിന് ഒന്ന്

തിരുവനന്തപുരം: പുതുമഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി 21 അംഗ മന്ത്രിസഭ രൂപീകരിക്കാന്‍ ഇടതു മുന്നണി യോഗത്തില്‍ ധാരണ. സി.പി.എമ്മിന് 12 ഉം സി.പി.ഐക്ക് നാലും കേരള കോണ്‍ഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനവും ഉണ്ടാകുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവര്‍ അറിയിച്ചു.

ഐ.എന്‍.എല്ലിന്റെ അഹമ്മദ് ദേവര്‍കോവിലിനെയും ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ ആന്റണി രാജുവിനെയും ആദ്യ ടേമില്‍ മന്ത്രിമാരാക്കാന്‍ എല്‍.ഡി.എഫ് തീരുമാനിച്ചു. കേരളാ കോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാറും കോണ്‍ഗ്രസ് എസ് നേതാവ് കടന്നപ്പള്ളി രാമചന്ദ്രനും രണ്ടാം ടേമില്‍ മന്ത്രിസഭയില്‍ എത്തും.

മന്ത്രിസ്ഥാനത്തിനു പുറമേ ചീഫ് വിപ്പ് പറവിയും കേരള കോണ്‍ഗ്രസ് മാണിക്കു ലഭിക്കും. സ്പീക്കര്‍ സി.പി.എമ്മില്‍ നിന്നും ഡെപ്യൂട്ടി സ്പീക്കര്‍ സി.പി.ഐയില്‍ നിന്നുമാണ് ഉണ്ടാവുക.

LEAVE A REPLY

Please enter your comment!
Please enter your name here