ഇന്ത്യയുടെ മെട്രോമാന്‍ ഐക്യരാഷ്ട്ര സഭാ ഉന്നതാധികാര ഉപദേശക സമിതിയിലേക്ക്

0
41

e sreedharanതിരുവനന്തപുരം: ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ (ഡിഎംആര്‍സി) മുഖ്യ ഉപദേശകന്‍ ഇ. ശ്രീധരന് ഐക്യരാഷ്ട്ര സംഘടനയുടെ ഉന്നതാധികാര ഉപദേശക സമിതിയിലേക്ക് ക്ഷണം. ഐക്യരാഷ്ട്ര സംഘടനയുടെ സുസ്ഥിര ഗതാഗതവികസനവുമായി ബന്ധപ്പെട്ടുള്ള ഉപദേശക സമിതിയിലേക്കാണ് ശ്രീധരന് ക്ഷണം ലഭിച്ചിരിക്കുന്നത്. യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണാണ് അദ്ദേഹത്തെ ക്ഷണിച്ചിരിക്കുന്നത്. ക്ഷണം ശ്രീധരന്‍ സ്വീകരിച്ചു. മൂന്നു വര്‍ഷത്തേക്കാണ് ശ്രീധരന്റെ നിയമനം.

LEAVE A REPLY

Please enter your comment!
Please enter your name here