ന്യൂഡല്‍ഹി: ഇറാഖില്‍ ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ തടവില്‍ 39 ഇന്ത്യക്കാര്‍ ജീവനോടെയുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോഴാണ് സുഷ്മ ഇക്കാര്യം വ്യക്തമാക്കിയത്.

ഇവരുടെ സുരക്ഷയ്ക്കും മോചനത്തിനുമായി കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചുവരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ വൈകാതെ ലഭിക്കുമെന്നും അവര്‍ പറഞ്ഞു. ഇതു എട്ടാം തവണയാണ് സുഷമ കുടുംബാംഗങ്ങളെ കാണുന്നത്. 2014 ജൂണില്‍ മൊസൂളില്‍ നിന്നാണ് 39 ഇന്ത്യക്കാരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.

LEAVE A REPLY

Please enter your comment!
Please enter your name here