പോത്ത് വയലന്റായി; നാടു വിറച്ചു

0
7

പത്തനംതിട്ട: അറവുശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരണവെപ്രാളത്തില്‍ വിരണ്ടോടിയ പോത്ത് ഒരു നാടിനെ മുഴുവന്‍ വിറപ്പിച്ചു. കോന്നിയിലാണ് സംഭവം.

രാവിലെ ഒമ്പതോടെ വിരണ്ടോടിയ പോത്തിനെ പിടിക്കാനുള്ള ശ്രമത്തിനിടെ ഒരാള്‍ക്ക് കുത്തേറ്റു. ടൗണില്‍ വാഹനങ്ങള്‍ തകര്‍ത്തു. അധികൃതരെ വിവരം അറിയിച്ചെങ്കിലും കാര്യമായ പ്രതികരണങ്ങളോ നടപടിയോ ഉണ്ടായില്ലെന്ന് ആരോപണം ഉയര്‍ന്നു. പാടത്തിറങ്ങി പശുക്കളെയും ആക്രമിച്ചതിനു പിന്നാലെ പോത്തിനെ പിടികൂടാന്‍ നാട്ടുകാര്‍ തന്നെ മുന്‍കൈയെടുത്ത് രംഗത്തിറങ്ങി. നാ്ട്ടുകാരുടെ നിരവധി ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇതിനിടെയാണ് ഒരാള്‍ക്ക് കുത്തേറ്റത്.

കോന്നി പോലീസ് സ്ഥലത്തെത്തി പോത്തുപിടുത്തക്കാരെ സ്ഥലത്തെത്തിച്ചു. ആനത്താവളത്തില്‍ നിന്നും ആളുകളെത്തി. മണിക്കൂറുകള്‍ക്കു ശേഷമാണ് പോത്തിനെ പിടികൂടാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here