സമാന ചിന്താഗതിക്കാരെ കൂടെ കൂട്ടി എസ്.എന്‍.ഡി.പി യോഗം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കും

0
35

ചേര്‍ത്തല: നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി രാഷ്ട്രീയപാര്‍ട്ടിക്ക് രൂപം നല്‍കാന്‍ എസ്.എന്‍.ഡി.പി യോഗം നടപടി തുടങ്ങി. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണമെന്നാണ് എസ്.എന്‍.ഡി.പി നേതൃയോഗത്തിന്റെ തീരുമാനമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കി.

പീര്‍ട്ടി രൂപീകരണവുമായുള്ള തീരുമാനങ്ങള്‍ യോഗം കൗണ്‍സിലിന് വിട്ടു. സമാനമായ താല്‍പര്യമുള്ള സംഘടനകളെ ഒന്നിച്ചു ചേര്‍ത്തായിരിക്കും പാര്‍ട്ടി രൂപീകരിക്കുക. വോട്ടിനിട്ടാണ് പാര്‍ട്ടി രൂപീകരണ വിഷയത്തില്‍ യോഗം തീരുമാനമെടുത്തത്. നാലു പേര്‍ മാത്രമാണ് തീരുമാനത്തെ എതിര്‍ത്തത്.

ന്യൂനപക്ഷങ്ങളെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടികള്‍ മത്സരിക്കുകയാണ്. അതിനാല്‍ ഭൂരിപക്ഷ സമുദായത്തിലെ എല്ലാവരേയും ഒന്നിപ്പിക്കുന്നതായിരിക്കും പുതിയ പാര്‍ട്ടി. തദ്ദേശ തെരഞ്ഞെടുപ്പില്‍ നല്ല രീതിയില്‍ ഇടപെടാനും യോഗം തീരുമാനിച്ചു. ഇതിനായി എല്ലാ പഞ്ചായത്തുകളിലും ഓഫീസ് തുറക്കും. എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ തുടരുന്ന പാര്‍ട്ടിയില്‍ തുടരാം. അതേസമയം കൗണ്‍സിലിന്റെ അനുമതിയില്ലാതെ പാര്‍ട്ടികള്‍ക്ക് വേണ്ടി സ്ഥാനാര്‍ത്ഥിയാകരുതെന്നും യോഗം നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here