ഗായിക രാധിക തിലക് അന്തരിച്ചു

0
16

കൊച്ചി: പ്രശസ്ത ചലച്ചിത്ര പിന്നണി ഗായിക രാധിക തിലക് (45) അന്തരിച്ചു. ഞായറാഴ്ച രാത്രി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

അര്‍ബുദബാധയെ തുടര്‍ന്ന് ഒന്നര വര്‍ഷമായി ചികിത്സയിലാായിരുന്നു. പനിയെ തുടര്‍ന്നാണ് ഇന്നലെ രാവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംസ്‌കാരം ഇന്ന് നടക്കും. അരൂര്‍ ഫ്‌ളെമിങ്‌ഗോ മോട്ടോഴ്‌സ് ഉടമ സുരേഷ് കൃഷ്ണനാണ് ഭര്‍ത്താവ്. ഏക മകള്‍ ദേവിക കളമശേരി നുവാല്‍സില്‍ നാലാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയാണ്.

എഴുപതോളം സിനിമകളില്‍ പാടി…

കലോല്‍സവ വേദികളിലൂടെയും പിന്നീട് ലളിത ഗാനങ്ങളിലൂടെയുമാണ് രാധിക ഗാനരംഗത്തേക്ക് പ്രവേശിക്കുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ഒറ്റയാള്‍പട്ടാളം എന്ന സിനിമയിലെ ‘മായാ മഞ്ചലില്‍’ എന്ന യുഗ്മഗാനത്തോടെയാണ് സിനിമയില്‍ അരങ്ങേറ്റം. തൊണ്ണൂറുകളില്‍ ദൂരദര്‍ശനിലും ആകാശവാണിയിലും നിത്യസാന്നിധ്യമായിരുന്ന രാധിക ആലപിച്ച മലയാള പഴമ തന്‍, ദ്വാപരയുഗത്തിന്റെ തുടങ്ങിയ ലളിതഗാനങ്ങളും ഏറെ ജനപ്രിയമായി. ഒട്ടേറെ ഭക്തി ഗാനങ്ങളും ആലപിച്ചിട്ടുണ്ട്.

പിന്നീട് എഴുപതോളം സിനിമാ ഗാനങ്ങള്‍ ആലപിച്ചു. അരുണ കിരണ ദീപം, ദേവ സംഗീതം നീയല്ലേ (ഗുരു), കൈതപ്പൂ മണം (സ്‌നേഹം), തിരുവാതിര, മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ (കന്‍മദം), നിന്റെ കണ്ണില്‍ വിരുന്നു വന്നു (ദീപ സ്തംഭം മഹാശ്ചര്യം ), മനസ്സില്‍ മിഥുനമഴ (നന്ദനം) തുടങ്ങിയവ ശ്രദ്ധേയമായ ഗാനങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here