യു.ഡി.എഫ് ഒരുങ്ങുന്നു

0
17

തിരുവനന്തപുരം: തര്‍ക്കങ്ങള്‍ മാറ്റിവച്ച് തദ്ദേശ തെരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ യു.ഡി.എഫ് യോഗത്തില്‍ ധാരണ. യു.ഡി.എഫ് കോഴിക്കോട് ജില്ലാ കണ്‍വീനര്‍ സ്ഥാനം യു.ഡി.എഫിന് നല്‍കും. നിലവിലെ കണ്‍വീനറായ ലീഗ് നേതാവ് ജില്ലാ വര്‍ക്കിംഗ് ചെയര്‍മാനായി പ്രവര്‍ത്തിക്കും. അടുത്ത മാസം ആറിന് പ്രത്യേക തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ എറണാകുളത്തു ചേരും. എ.കെ. ആന്‍്‌റണി കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

ഘടകകക്ഷി സീറ്റില്‍ കോണ്‍ഗ്രസ് വിമതര്‍ മല്‍സരിക്കുന്ന സാധ്യത ഒഴിവാക്കും. പ്രത്യേക കണ്‍വന്‍ഷനു മുമ്പായി സീറ്റടക്കമുള്ള കാര്യങ്ങളില്‍ ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്താനും ധാരണയായി. സീറ്റ് വിഭജനം സംബന്ധിച്ചു താഴേത്തട്ടില്‍ ചര്‍ച്ച നടത്തും. ജില്ലാതലത്തില്‍ പരിസരിക്കാനാകാത്ത തര്‍ക്കങ്ങളില്‍ യു.ഡി.എഫ് ഇടപെടും. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പ്രചാരണം നടത്തുന്നതിനായി ലഘുലേഖ പുറത്തിറക്കും.

എം.പി.വീരേന്ദ്രകുമാറിന്റെ തോല്‍വി സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് നടപ്പാക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here