ഒടുവില്‍ സര്‍ക്കാര്‍ സമ്മതിച്ചു… എസ്.എസ്.എല്‍.സിയില്‍ വീഴ്ച പറ്റി

0
38

അടുത്ത പരിപാടി ഉദ്യോഗസ്ഥര്‍ക്കെതിരായ നടപടി

തിരുവനന്തപുരം: ഒടുവില്‍ സര്‍ക്കാര്‍ സമ്മതിച്ചു. എസ്.എസ്.എല്‍്‌സി പരീക്ഷ മാല്യനിര്‍ണ്ണയത്തിലും ഫലപ്രഖ്യാപനത്തിലുമെല്ലം വിഴ്ച പറ്റിയെന്ന് വിദ്യാഭ്യാസ മന്ത്രിയുടെ കുറ്റസമ്മതം. സര്‍ക്കാര്‍ അടക്കം ലാഘവത്തോടെ സമീപിച്ച പരീക്ഷകളുടെ കാര്യത്തില്‍ ഇനി പരീക്ഷാ മുന്‍ സെക്രട്ടറിയുള്‍പ്പെടെയുള്ളവര്‍ നടപടി നേരിടണം.

താഴെത്തട്ട് മുതല്‍ മേലെത്തട്ട് വരെയുള്ള പല ഉദ്യോഗസ്ഥര്‍ക്കും വീഴ്ച പറ്റിയെന്നാണ് മന്ത്രി വ്യക്തമാക്കിയത്. പരീക്ഷ ഭവനിലെ സിസ്റ്റം അഡിമിനിസ്‌ട്രേറ്റര്‍, സെക്ഷന്‍ സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് അനുഭവജ്ഞാനമില്ലാത്തതാണ് ഇതിനു കാരണം.

മൂല്യനിര്‍ണയത്തില്‍ മാത്രമല്ല മാര്‍ക്ക് രേഖപ്പെടുത്തിയതിലും വീഴ്ച പറ്റിയിട്ടുണ്ടെന്ന് മന്ത്രി സമ്മതിച്ചു. പരീക്ഷയ്ക്ക് ഹാജരാകാത്തവരുടെ വിവരം കൃത്യമായി രേഖപ്പെടുത്തിയില്ലെന്നും തെളിഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here