ആറളം: നേതാക്കള്‍ ഒത്തുതീര്‍ത്തു, തൊഴിലാളികള്‍ തള്ളി

0
14

തിരുവനന്തപുരം: സമരം ഒത്തുതീര്‍പ്പാക്കി തൊഴിലാളി നേതാക്കള്‍. നടക്കില്ലെന്ന് തുറന്നടിച്ച് തൊഴിലാളികള്‍. മൂന്നാറിനു പിന്നാലെ ആറളം ഫാമിലും സമരം ട്രേഡ് യൂണിയനുകളുടെ കൈയില്‍ നിന്ന് വഴുതുന്നു. ചര്‍ച്ചകള്‍ക്കൊടുവില്‍ സമരം അവസാനിപ്പിക്കുന്നതു സംബന്ധിച്ച് തൊഴിലാളികളും നേതാക്കളും സ്വീകരിച്ചത് വ്യത്യസ്ത അഭിപ്രായം.

ഫാമില്‍ ഒഴിവുള്ള തസ്തികകളിലേക്ക് നിയമനം നടത്തുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഉറപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സമരം അവസാനിപ്പിക്കാന്‍ സമരസമിതി നേതാക്കള്‍ തീരുമാനിച്ചു. എന്നാല്‍, രേഖാമൂലം ഉറപ്പു നല്‍കാതെ സമരം അവസാനിപ്പിക്കില്ലെന്ന കടുത്ത നിലപാട് തൊഴിലാളികള്‍ സ്വീകരിച്ചത്. ഉത്തരവിറങ്ങുന്നതു വരെ പണിമുടക്ക് തുടരുമെന്നും തൊഴിലാളികള്‍ പ്രഖ്യാപിച്ചു.

86 താല്‍ക്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്താനും 2012ല്‍ മറ്റ് ഫാമുകളില്‍ നടപ്പാക്കിയ ആനുകൂല്യങ്ങള്‍ നല്‍കാനുമാണ് സര്‍ക്കാരും സമരസമിതി നേതാക്കളും തമ്മില്‍ നടന്ന ചര്‍ച്ചയിലെ ധാരണ.മുന്നുദിവസമായി നടന്നുവരുന്ന സമരം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഫാമിന്റെ പ്രവര്‍ത്തനം സ്തംഭിച്ചിരിക്കുകയാണ്. ഫാമിലെ 222 സ്ഥിരം തൊഴിലാളികളും 200 ഓളം താത്കാലിക തൊഴിലാളികളുമാണ് സമരത്തിനിറങ്ങിയത്.

LEAVE A REPLY

Please enter your comment!
Please enter your name here