സിസ്റ്റര്‍ അമലയുടെ കൊലപാതകം: സതീഷ് ബാബു പ്രതി പിടിയില്‍

0
36

പാലാ: ലിസ്യൂ മഠത്തിലെ സിസ്റ്റര്‍ അമലയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയെന്നു പോലീസ് സംശയിച്ച സതീഷ് ബാബു പിടിയിലായി. ഇയാളുടെ ചിത്രം പോലീസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. ഉത്തരാഖണ്ഡിലെ ഒരു ആശ്രമത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായതെന്നാണ് സൂചന.

കേസന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന പാലാ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സൈബര്‍ സെല്ലിന്റെയും മറ്റും സഹായത്തോടെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് സതീഷ് ബാബു നിരീക്ഷണത്തിലായത്.

സ്ഥിരം മദ്യപനയായ ഇയാള്‍ മുമ്പും പ്രായമായവരെ തലയ്ക്കടിച്ചു വീഴ്ത്തിയ ശേഷം കവര്‍ച്ച നടത്തിയിട്ടുണ്ടെന്നു പൊലീസ് പറയുന്നു. ആലപ്പുഴ, കൊല്ലം, കാസര്‍കോട് തുടങ്ങി പല ജില്ലകളിലും ഇയാള്‍ പ്രതിയായി കേസുകളുണ്ട്.

കൊലപാതകം നടന്ന ദിവസം ഇയാള്‍ മൂന്നാനി ഷാപ്പിലെത്തി മദ്യപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. സംഭവം പുറത്തറിഞ്ഞു പൊലീസ് തിരച്ചില്‍ തുടങ്ങിയതോടെ സതീഷ് ഇവിടെ നിന്ന് രക്ഷപ്പെട്ടു. ചെറുപുഷ്പം ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സുഹൃത്തിനു കൂട്ടു നില്‍ക്കാനും പോയി. സിനിമ കണ്ടുവരാമെന്നു പറഞ്ഞ് ആശുപത്രിയില്‍ നിന്നു മുങ്ങിയ ഇയാള്‍ ഒളിവില്‍ പോയി. തുടര്‍ന്നാണ് പോലീസ് രേഖാ ചിത്രം പുറത്തുവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here