ഫോക്‌സ്‌വാഗണ്‍ കാറുകളില്‍ മലിനീകരണ തട്ടിപ്പ്

0
33

ഫ്രാങ്ക്ഫര്‍ട്ട്/ഡല്‍ഹിvokswagon_winterkorn.car.g: മലിനീകരണ പരിശോധനയില്‍ പിടിവീഴാതിരിക്കാന്‍ കാറുകളില്‍ പ്രത്യേക സോഫ്ട്‌വെയര്‍ ഘടിപ്പിച്ച് വില്‍പ്പന നടത്തിയ ഫോക്‌സ്‌വാഗണ്‍ കമ്പനിയുടെ ത്ട്ടിപ്പ് പുറത്തായി. ലോകത്തെമ്പാടും വിറ്റഴിച്ച 1.1 കോടി വാഹനങ്ങളില്‍ സോഫ്ട്‌വെയര്‍ ഘടിപ്പിച്ചിട്ടുണ്ടെ്ന്ന് ജര്‍മനി ആസ്ഥാനമായിട്ടുള്ള കമ്പനി സമ്മതിച്ചു. കമ്പനി തലവന്‍ മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവെച്ചു. യൂറോപ്പില്‍ ഫോക്‌സ്‌വാഗണ്‍ കമ്പനി ഓഹരിവില മൂന്നിലൊന്നായി ഇടിഞ്ഞു. ഇന്ത്യയില്‍ വാഹനം വാങ്ങിയവരും ആശങ്കയില്‍.

ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ക്ലീന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഗവേഷകരാണ് ഫോക്‌സ്‌വാഗന്റെ തട്ടിപ്പ് ചതി കണ്ടെത്തിയത്. ഫോക്‌സ്‌വാഗണ്‍ കാറുകളില്‍ ഐ.സി.സി.ടി. നടത്തിയ പരിശോധനയില്‍ അമേരിക്കയില്‍ വിറ്റഴിച്ച കാറുകളില്‍ മറ്റിടങ്ങളിലുള്ളവയെക്കാള്‍ മലനീകരണം കൂടുതലായിരുന്നുവത്രേ. അനുവദനീയമായതിലും 40 മടങ്ങ് നൈട്രജന്‍ ഓക്‌സ്സൈഡ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കാറുകള്‍ പുറത്തുവിടുന്നതായാണ് കണ്ടെത്തല്‍.

വിവിധ യൂറോപ്പിയന്‍ രാജ്യങ്ങള്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടനയും വെളിപ്പെടുത്തലുകളില്‍ ആശങ്ക രേഖപ്പെടുത്തി. എന്നാല്‍ സംഭവത്തെക്കുറിച്ച് കാര്യമായ അന്വേഷണം ഇന്ത്യയില്‍ തുടങ്ങിയിട്ടില്ല. വാര്‍ത്ത പുറത്തുവന്നതോടെ വാഹനം വാങ്ങിയിട്ടുള്ളവര്‍ ആശങ്കയിലാണ്. സംഭവം നിരീക്ഷിച്ചു വരുകയാണെന്നാണ് സര്‍ക്കാരിന്റെ വീശദീകരണം.

LEAVE A REPLY

Please enter your comment!
Please enter your name here