ജോര്‍ജിനെ ഹൈക്കോടതി തുണച്ചില്ല; ഇനി സ്പീക്കര്‍ തീരുമാനിക്കും

0
40

pc georgeകൊച്ചി: പി.സി. ജോര്‍ജിനെ ഹൈക്കോടതിയും കൈവിട്ടു. എം.എല്‍.എ. പദവിയില്‍ നിന്ന് അയോഗ്യനാക്കാനുള്ള അപേക്ഷ പരിഗണിക്കാനുള്ള നിയമസഭാ സ്പീക്കറുടെ തീരുമാനത്തിനെതിരെ പി.സി. ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി.

ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ നല്‍കിയ അപേക്ഷ ക്രമപ്രകാരമല്ലെന്ന വാദം സ്പീക്കര്‍ തള്ളിയതോടെയാണ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. സ്പീക്കറുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജോര്‍ജിന്റെ ഹര്‍ജി തള്ളിക്കളഞ്ഞത്.

ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ പി.സി ജോര്‍ജിന്റെ കാര്യത്തില്‍ സ്പീക്കറുടെ നിലപാട് തന്നെയാകും ഇനി നിര്‍ണായകം. സപ്റ്റംബര്‍ 26 ന് നടത്താനിരുന്ന തെളിവെടുപ്പ് സ്പീക്കര്‍ തിങ്കളാഴ്ചത്തേക്ക് മാറ്റി. പി.സി ജോര്‍ജിന് കൂടുതല്‍ സമയം അനുവദിക്കുന്നതിനായിട്ടാണ് തെളിവെടുപ്പ് മാറ്റിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here