500 രൂ കൂലിക്കായി തോട്ടം തൊഴിലാളികള്‍ വീണ്ടും സമരത്തിന്

0
9
  • 28 മുതല്‍ പണിമുടക്കെന്ന് തൊഴിലാളി സംഘടനകള്‍

തിരുവനന്തപുരം: കുറഞ്ഞ കൂലിയായി 500 രൂപ ലഭിച്ചില്ലെങ്കില്‍ വീണ്ടും സമരം നടത്താന്‍ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ ഒരുങ്ങുന്നു. കൂലി വര്‍ദ്ധിപ്പിക്കാനുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ പുരോഗമിക്കുന്നു.

പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ കമ്മിറ്റി യോഗത്തിനു മുമ്പേ തലസ്ഥാനത്തെത്തി മന്ത്രി ഷിബു ബേബി ജോണിനെ കണ്ട പെമ്പിളൈ ഒരുമൈ നേതാക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചു. എന്നാല്‍ ഇവരെ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാനാവില്ലെന്ന് മന്ത്രി അറിയിച്ചു. ആവശ്യങ്ങള്‍ യോഗത്തെ അറിയിക്കാമെന്ന ഉറപ്പും മന്ത്രി നല്‍കി.
അംഗീകൃത യൂണിയനുകളും ഉടമകളും സര്‍ക്കാരുമായുള്ള ചര്‍ച്ചയില്‍ മൂന്നാറില്‍ സമരം നടത്തിയ തൊഴിലാളികളെ ക്ഷണിച്ചിരുന്നുമില്ല. ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ വീണ്ടും സമരത്തിലേക്ക് നീങ്ങുമെന്നും ഇക്കാര്യത്തില്‍ കൂടിയാലോചിച്ച് തീരുമാനമെടുക്കുമെന്നും പെമ്പിളൈ ഒരുമൈ പ്രതിനിധികള്‍ വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here