സര്‍ക്കാര്‍ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു

0
35
  • സൈറ്റില്‍ ദേശീയ പതാക കത്തുന്ന ചിത്രവും പാികിസ്ഥാന്‍ മുദ്രാവാക്യവും

kerala gov web hackedതിരുവനന്തപുരം: കേരളസര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ദേശീയ പതാക കത്തുന്ന ചിത്രവും പാകിസ്ഥാന്‍ അനുകൂലമുദ്രാവാക്യവും. പാക് സ്വദേശിയാണ് വെബ് സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സൈറ്റ് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നടപടി തുടങ്ങി.

വെബ്‌സൈറ്റ് ഹാക്ക്‌ചെയ്തശേഷം ഇന്ത്യന്‍ പതാക കത്തിക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത ഇയാള്‍ പാകിക്കാസ്താന്‍ സിന്ദാബാദ് എന്നും ആദ്യ പേജില്‍തന്നെ രേഖപ്പെടുത്തി. ശനിയാഴ്ച അര്‍ധ രാത്രിയോടെയാണ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത്.

എക്.ക്യു.എല്‍ ഇന്‍ജക്ഷന്‍ എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് സൈറ്റ് ഹാക്ക് ചെയ്ത പാക് സ്വദേശിയായ ഹാക്കര്‍ സ്വന്തം വെബ് സൈറ്റിന്റെ വിവരങ്ങളും സൈറ്റില്‍ നല്‍കി്.

പാകിസ്താന്‍ സ്വദേശിയായ ഫൈസലെന്ന വ്യക്തിയാണ് ഇനിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സുരക്ഷ ഒരു മിഥ്യ മാത്രമാണെന്നും വെബ്‌സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ സ്വകാര്യ വെബ്‌സൈറ്റ് ബ്രിട്ടണിലുള്ള വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here