ഹാക്കര്‍ക്ക് മറുപടി… പാകിസ്ഥാന്‍ സൈറ്റുകളില്‍ തകര്‍ത്തു

0
11

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ് സൈറ്റ് തകര്‍ത്തതിന് പാകിസ്ഥാന്‍ ഹാക്കര്‍മാര്‍ക്ക് മറുപടി. പാകിസ്ഥാന്റെ നൂറോളം ഔദ്യോഗിക വെവHACKED. pakistan sitesബ്‌സൈറ്റുകള്‍ മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ് എന്നറിയപ്പെടുന്ന ഹാക്കര്‍മാര്‍ തകര്‍ത്തു. ഇന്ത്യയുടെ സൈബര്‍ സ്‌പേസില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഉപദേശിച്ചുകൊണ്ടാണ് പാകിസ്ഥാന്റെ പതാക കത്തുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതിന് തിരിച്ചടിയായി പാക്കിസ്ഥാന്റെ നൂറോളം ഔദ്യോഗിക വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു. ‘മല്ലു സൈബര്‍ സോള്‍ജ്യേഴ്‌സ്’ എന്ന പേരില്‍ അറിയപ്പെടുന്ന ഹാക്കര്‍മാരാണ് ഇതിനു പിന്നിലെന്ന് ഫെയ്‌സ്ബുക്ക് പേജിലൂടെ അവകാശപ്പെട്ടു. ഹാക്ക് ചെയ്യപ്പെട്ട പാക്കിസ്ഥാന്‍ വെബ്‌സൈറ്റുകളുടെ പേരും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കേരളാ സര്‍ക്കാരിന്റെ വെബ് സൈറ്റ് തകര്‍ത്ത് പാകിസ്ഥാന്‍ ഹാക്കര്‍ ഇന്തന്‍ ദേശീയ പതാക കത്തുന്ന ചിത്രമിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here