വേണ്ടത് കുലി വര്‍ദ്ധന: മൂന്നാറിലെ തൊഴിലാളികള്‍ ആര്‍ക്കൊപ്പവും സമരം ചെയ്യും

0
10

മൂന്നാര്‍: മൂന്നാറിലെ തൊഴിലാളികള്‍ക്ക് ഒറ്റ ഡിമാന്റേയുള്ളൂ. ശമ്പളം വര്‍ദ്ധിപ്പിച്ചു കിട്ടണം. ഇക്കാര്യം ചൂMunnar teaണ്ടിക്കാട്ടി ആരു സമരം ചെയ്താലും തൊഴിലാളികള്‍ ഒപ്പം നില്‍ക്കും.

സര്‍ക്കാരിനെപ്പോലും ഞെട്ടിച്ച സമരം നടത്തിയ പെമ്പിളൈ ഒരുമയുടെ നിലപാടുകള്‍ തള്ളി തൊഴിലാളികള്‍ മൂന്നാറില്‍ വീണ്ടും സമരം തുടങ്ങി. സംയുക്ത തോട്ടം തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച സമരത്തില്‍ മൂന്നാറിലെ 90 ശതമാനം തൊഴിലാളികളും പങ്കെടുത്തു. പെമ്പിളൈ ഒരുമെ ഈ സമരത്തില്‍ പങ്കെടുക്കുന്നില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നെങ്കിലും നേതാവ് ഇന്ദ്രാണി ഉള്‍പ്പെടെയുള്ളവര്‍ പണിമുടക്കുന്ന കാഴ്ചയാണ് കണ്ടത്.

11,572 തൊഴിലാളികളുള്ള കണ്ണന്‍ ദേവന്‍ തോട്ടങ്ങളില്‍ ജോലിക്കെത്തിയത് 442 പേര്‍ മാത്രമാണ്. ട്രേഡ് യൂണിയനുകളെ നിശിതമായി വിമര്‍ശിച്ചായിരുന്നു നേരത്തേ പെമ്പിളൈ ഒരുമയുടെ നേതൃത്വത്തില്‍ മൂന്നാറില്‍ സമരം നടത്തിയത്. ഇന്ന് ട്രേഡ് യൂണിയന്‍ നടത്തിയ സമരത്തിന് വിരുദ്ധ നിലപാടാണ് അവര്‍ സ്വീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here