അധ്യാപകരുടെ സ്ഥലം മാറ്റം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചു

0
44

തിരുവനന്തപുരം: തിരഞ്ഞെടുപ്പു കമ്മീഷനും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിവച്ച ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം സംസ്ഥാന സര്‍ക്കാര്‍ മരവിപ്പിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും നടത്തിയ ചര്‍ച്ചയിലാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ സ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കാന്‍ തീരുമാനിച്ചത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പു കഴിയുന്നതുവരെയാണ് ഉത്തരവ് മരവിപ്പിച്ചത്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതിനാല്‍ ജീവനക്കാരെയും അധ്യാപകരെയും സ്ഥലംമാറ്റരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് നിലവില്‍ നില്‍ക്കെയാണ് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ രായ്ക്കുരാമാനം അധ്യാപകരെ സ്ഥലംമാറ്റിക്കൊണ്ട് ഉത്തരവിറക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സംവരണ വാര്‍ഡുകള്‍ നിര്‍ണയിക്കുന്ന നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് ഡയറക്ടറുടെ സ്ഥലംമാറ്റം സംബന്ധിച്ച ഉത്തരവിറങ്ങിയത്. അതുകൊണ്ടു തന്നെ കമ്മീഷന്‍ ഈ സ്ഥലംമാറ്റം മരവിപ്പിച്ചെങ്കിലും കമ്മീഷന്റെ ഉത്തരവിന് മറുപടി പോലും നല്‍കാതെ മുന്നോട്ടുപോവുകയാണ് സര്‍ക്കാര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here