ഭരണസിരാ കേന്ദ്രത്തിനു മുന്നിലെ മരത്തില്‍ കയറി ആത്മഹത്യാ ഭീഷണി

0
30

തിരുവനന്തപുരം: ആത്മഹത്യാ ഭീഷണി മുഴക്കി മൂന്നു ചെങ്ങറ പട്ടയഭൂമി അവകാശ സമിതി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റ് പടിക്കലെ മരത്തിനു മുകളില്‍ കയറി. ഭൂമി നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ പറ്റിക്കുകയായിരുന്നുവെന്ന് ആരോപിച്ചാണ് പ്രതിഷേധം. ചെങ്ങറ അവകാശസമിതി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളോടെ മരത്തിനുചുറ്റും കൂടിയിരിക്കുകയാണ്.

അവകാശസമരസമിതിയുടെ കണ്‍വനീര്‍ സുഗതനും മറ്റ് രണ്ടുപേരുമാണ് സമരവേദിക്കുസമീപമുള്ള മരത്തില്‍ കയറി കഴുത്തില്‍ കയറിട്ട് ഭീഷണി മുഴക്കുന്നത്. 741 ദിവസമായി തുടരുന്ന സമരം ശാശ്വതമായി പരിഹരിക്കണമെന്നാണ് ആവശ്യം. കഴുത്തില്‍ കയറു കൂരുക്കിയാണ് ഇവര്‍ മരത്തിനു മുകളില്‍ തുടരുന്നത്.

ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവിടെ എത്തിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here