ശ്രീലങ്കയെ തകർത്ത് ലോകകപ്പ് ഉയർത്തിയ ആ ചരിത്രദിനം; ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് ഇന്ന് പത്ത് വയസ്

2011 ഏപ്രിൽ 2! നക്ഷത്രങ്ങൾ ഇമ ചിമ്മാതെ മുംബൈയുടെ ആകാശത്തു കാവൽ നിന്നു. 121 കോടി ജനങ്ങൾ പ്രാർഥനയിൽ മുഴുകി. ഒരു രാജ്യത്തിന്റെ 28 വർഷം നീണ്ട കാത്തിരിപ്പുകൾക്ക്‌ അന്ന് അർധ രാത്രിയിൽ വിരാമമായി. ഇന്ത്യൻ ക്രിക്കറ്റ് ലോകം അഭിമാനത്തിന്റെ ചിറകിലേറി പറന്നു. 1983ന് ശേഷം സ്വപ്നം മാത്രമായി തീർന്ന ക്രിക്കറ്റ് ലോകകപ്പ് ആണ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം അന്ന് യാഥാർഥ്യമാക്കിയത്. ക്രിക്കറ്റിലെ ദൈവം സച്ചിൻ ആദ്യമായും അവസാനമായും ലോകകപ്പിൽ മുത്തമിട്ടിട്ട് ഇന്നേക്ക് 10 വർഷം തികയുന്നു.

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മരണം വരെ ഓർത്തിരിക്കാൻ കഴിയുന്ന അനശ്വര വിജയത്തിലേക്ക് ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയോട് അവർ എന്നും കടപ്പെട്ടിരിക്കും. കിരീടം വെക്കാത്ത രാജാവായി കരിയർ അവസാനിപ്പിക്കേണ്ടി വരുമായിരുന്ന ക്രിക്കറ്റിലെ ദൈവത്തിനെ ഒരു ലോക ചാമ്പ്യൻ പട്ടം നേടിക്കൊടുക്കാൻ അന്നത്തെ ഇന്ത്യൻ ടീമിനു കഴിഞ്ഞു.

ലോകകപ്പിലെ താരമായി തെരഞ്ഞെടുത്തത് യുവരാജ് സിങ്ങിനെ ആയിരുന്നു. എല്ലാം കൊണ്ടും അർത്ഥവത്തായ തീരുമാനമായിരുന്നു അത്. ബാറ്റിങ്ങിലും ബൗളിങ്ങിലും യുവരാജ് ഒരേപോലെ തിളങ്ങിയിരുന്നു. 2007ലെ ടി20 ലോകകപ്പ് നേടിയ ടീമിലും 2011ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലും അംഗമായി മറ്റൊരു അപൂർവ നേട്ടവും മലയാളി താരം ശ്രീശാന്ത് സ്വന്തമാക്കി.
തുടർച്ചയായ മത്സരങ്ങളിൽ ആദ്യ പന്തിൽ ബൗണ്ടറി നേടി സേവാഗും, ടൂർണമെന്റിൽ ഏറ്റവും അധികം വിക്കറ്റുകൾ നേടിക്കൊണ്ട് സഹീർ ഖാനും ശ്രദ്ധേയ പ്രകടനങ്ങൾ കാഴ്ചവെച്ചു. എടുത്തു പറയേണ്ട മറ്റൊരു പ്രകടനം ഗൗതം ഗംഭീറിന്റെതാണ

LEAVE A REPLY

Please enter your comment!
Please enter your name here