സതീഷ് ബാബു വെറെ കന്യാസ്ത്രീകളെയും കൊലപ്പെടുത്തി

0
17

കോട്ടയം: പാലായില്‍ കന്യാസ്ത്രീയ കൊലപ്പെടുത്തിയ കേസിലെ പ്രതി ഇക്കാര്യത്തില്‍ എക്‌പേര്‍ട്ട്. കഴിഞ്ഞ ഏപ്രിലില്‍ മറ്റൊരു മഠത്തിലെ കന്യാസ്ത്രീയെയും ഇയാള്‍ കൊലപ്പെടുത്തിയിരുന്നു.

ഈരാറ്റുപേട്ടയ്ക്കു സമീപമുള്ള ചേറ്റുതോട്ട് തിരുഹൃദയ മഠത്തിലെ അന്തേവാസിനി സിസ്റ്റര്‍ ജോസ് മരിയ ഈരിപ്പക്കാടിനെ (81) തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ സമ്മതിച്ചുവെന്ന് പോലീസ് പറയുന്നു. അന്ന് എഴുപതിനായിരം രൂപയും ഇവിടെനിന്നും കവര്‍ന്നു. ഇരുമരണങ്ങളും തമ്മില്‍ സാമ്യമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

പോലീസ് കസ്റ്റഡിയിലുള്ള പ്രതി സതീശ് ബാബുവിന് മാനസിക വൈകല്യമാണെന്ന് പോലീസ് നിഗമനം. പ്രതി ഇതിനു മുമ്പും സമാനമായ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. ആക്രമണങ്ങളില്‍ നിന്ന് മാനസികമായ ഒരു സംതൃപ്തി പ്രതിക്ക് ലഭിക്കുന്നുണ്ടെന്നും ഇത് പ്രതിയുടെ മാനസിക വൈകല്യമാണ് കാണിക്കുന്നതെന്നും ഉന്നത ഉദ്യോഗസ്ഥര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

2009ല്‍ സ്വന്തം ഭാര്യയുടെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച പ്രതിക്ക് കുട്ടിക്കാലം മുതല്‍ക്കെ മറ്റുള്ളവരെ ദേഹോപദ്രവം ഏല്‍പ്പിക്കുന്ന സ്വഭാവമുണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ അദ്ധ്യാപികയെ ദേഹോപദ്രവമേല്‍പ്പിച്ചതിന് സ്‌ക്കൂളില്‍ നിന്ന് സതീശ് ബാബുവിനെ പുറത്താക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here