മുംബൈ സ്‌ഫോടന കേസ്: അഞ്ചു പേര്‍ക്ക് വധശിക്ഷ

0
10

മുംബൈ: 2006ലെ മുംബൈ സ്‌ഫോടന കേസില്‍ അഞ്ച് പ്രതികള്‍ക്ക്് വധശിക്ഷ. ഏഴ് പേരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചിട്ടുണ്ട്.

മുഹമ്മദ് ഫൈസല്‍ ശൈഖ്(36), ആസിഫ് ഖാന്‍(38), കമല്‍ അഹമ്മദ് അന്‍സാരി(37), എസ്താഷം സിദ്ദിഖി(30), നവീദ് ഹുസൈന്‍ ഖാന്‍(30) എന്നിവര്‍ക്കാണ് വധശിക്ഷ. തന്‍വീര്‍ അഹമ്മദ് അന്‍സാരി(37), മുഹമ്മദ് മജീദ് ഷാഫി(32), ശൈഖ് അലം ഷെയ്ക്ക്(41), മുഹമ്മദ് സാജിദ് അന്‍സാരി(34), മുസാമില്‍ ശൈഖ്(27), സൊഹൈല്‍ മുഹമ്മദ് ഷെയ്ക്(43), സമീര്‍ അഹമ്മദ് ശൈഖ്(36) എന്നിവരെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു.

ഒമ്പതുവര്‍ഷത്തോളം നീണ്ട വിചാരണയ്‌ക്കൊടുവിലാണ് മഹാരാഷ്ട്രാ സംഘടിത കുറ്റകൃത്യനിയന്ത്രണ നിയമകോടതി (മകോക്ക) വിധി പുറപ്പെടുവിച്ചത്. മറ്റൊരു പ്രതിയായ അബ്ദുള്‍ വാഹിദ് ശൈഖിനെ (34) കോടതി വെറുതെവിട്ടു.
ട്രെയിനില്‍ ബോംബ് സ്ഥാപിച്ചവരാണ് വധശിക്ഷ ലഭിച്ച ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍.

LEAVE A REPLY

Please enter your comment!
Please enter your name here