മൂന്നാര്‍ സമരം സംഘര്‍ഷത്തില്‍

0
36
  • Munnar teaകല്ലേറ്, പിന്നാലെ ലാത്തി ചാര്‍ജ്

മൂന്നാര്‍ : സംയുക്ത ട്രേഡ് യൂണിയന്റെ സമരത്തിനു സമാന്തരമായി രാപ്പകല്‍ സമരം തുടങ്ങിയ സ്ത്രീ തൊഴിലാളികള്‍ക്കു നേരെ കല്ലേറ്. സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് ലാത്തി വീശി.

തൊഴിലാളി പ്രശ്‌നം ഏറ്റെടുക്കാനുള്ള ട്രേഡ് യൂണിയനുകളുടെ നീക്കത്തിന് തിരിച്ചടിയാകുന്ന രീതിയിലാണ് പെമ്പിളൈ ഒരുമൈ സമരം തുടങ്ങിയത്. പൊളിഞ്ഞുവെന്ന് യൂണിയനുകള്‍ അവകാശപ്പെട്ട സ്ത്രീ കൂട്ടായ്മയുടെ സമരസ്ഥലത്തേക്ക് തൊഴിലാളികള്‍ കൂടുതലായി നീങ്ങിയതോടെയാണ് കല്ലേറു തുടങ്ങിയത്. നാലു മാധ്യമപ്രവര്‍ത്തകര്‍ക്കും ഒരു പൊലീസുകാരനും സംഘര്‍ഷത്തില്‍ പരുക്കേറ്റു. കല്ലേറുണ്ടായ സമയത്ത് പൊലീസ് കാഴ്ചക്കാരായി നിന്നുവെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

തോട്ടം തൊഴിലാളികളുടെ മിനിമം കൂലി 232 രൂപയില്‍നിന്ന് 500 രൂപയായി വര്‍ധിപ്പിക്കണമെന്നതു സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതി വിളിച്ച രണ്ടാം ചര്‍ച്ചയും തീരുമാനമാകാതെ പിരിഞ്ഞതിനെത്തുടര്‍ന്നാണ് തോട്ടം തൊഴിലാളികള്‍ വീണ്ടും സമരം തുടങ്ങിയത്.

അതേസമയം, പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുടെ അടുത്തയോഗം തിങ്കളാഴ്ച ചേരാന്‍ തൊഴില്‍ വകുപ്പ് തീരുമാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here