ബാര്‍ കോഴ: മാണി കൊഴയുന്നു, വിജിലന്‍സ് വെള്ളം കുടിക്കുന്നു

0
12
  • വിജിലന്‍സ് ഡയറക്ടര്‍ക്കു കോടതിയുടെ രൂക്ഷ വിമര്‍ശനം

maniതിരുവനന്തപുരം: മന്ത്രി കെ.എം. മാണിയെ രക്ഷിക്കാന്‍ വിജിലന്‍സ് ചമച്ച അന്വേഷണ റിപ്പോര്‍ട്ട് ചീട്ടുകൊട്ടാരം മാതിരി കോടതിയില്‍ തകരുന്നു. മാണിയെ കുറ്റവിമുക്തനാക്കാനുള്ള കര്‍ശന നിര്‍ദേശമാണ് അന്വേഷണ ഉദ്യോഗസ്ഥന് കത്തിലൂടെ ഡയറക്ടര്‍ വിന്‍സെന്റ് എം പോള്‍ നല്‍കിയിരിക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. എസ്.പിക്കും ഡയറക്ടര്‍ക്കും അന്വേഷണത്തില്‍ തുല്യ അധികാരമാണെന്ന വാദം തള്ളിയ കോടതി സ്വകാര്യ വ്യക്തികളില്‍ നിന്ന് നിയമോപദേശം തേടിയ നടപടിയെയും വിമര്‍ശിച്ചു.

അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി സുകേശന് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ കത്തിലുള്ളത് ഡയറക്ടറുടെ അഭിപ്രായങ്ങള്‍ മാത്രമാണെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിക്കപ്പെട്ടില്ല. കത്ത് വായിച്ചാല്‍ തന്നെ അത് കര്‍ശന നിര്‍ദ്ദേശമാണെന്ന് മനസിലാകുമെന്നും കേസന്വേഷണത്തിന്റെ പൂര്‍ണ ചുമതല എസ്.പി സുകേശനാണെന്നും കോടതി വ്യക്തമാക്കി.

ബിജു രമേശിന്റെ െ്രെഡവര്‍ അമ്പിളിയുടെ മൊഴിയെ ശാസ്ത്രീയ തെളിവുകള്‍ സാധൂകരിക്കുന്നതാണ്. ആരോപണത്തില്‍ കഴമ്പില്ലാത്തതിനാല്‍ കേസെടുക്കാനാകില്ലെന്ന് കാണിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. ആര്‍.സുകേശന്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്‍ ബാഹ്യസമ്മര്‍ദത്തിന് വഴങ്ങി നല്‍കിയ റിപ്പോര്‍ട്ടാണെന്നാണ് ഹര്‍ജികളിലെ ആരോപണം. അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ മാറ്റണമെന്നൂം ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പൂട്ടിയ ബാറുകള്‍ തുറക്കുന്നതിന് അനുകൂല നിലപാട് സ്വീകരിക്കാന്‍ ധനമന്ത്രി കെ്.എം. മാണി അഞ്ചുകോടി രൂപ കോഴ ആവശ്യപ്പെട്ടെന്ന ആരോപണമാണ് ബാറുടമയും സംഘടയുടെ ഭാരവാഹിയുമായ ബിജു രമേശ് ഉന്നയിച്ചത്. ഇക്കാര്യം അന്വേഷിക്കണമെന്ന പ്രതിപക്ഷ നേതാവിന്റെ കത്തില്‍ മന്ത്രി രമേശ് ചെന്നിത്തല ക്വിക്ക് വെരിഫിക്കേഷന് ഉത്തരവിട്ടു.

അന്വേഷണ ഉദ്യോഗസ്ഥന്‍ അന്വേഷണവിവരങ്ങള്‍ ഉള്‍പ്പെട്ട കേസ് ഡയറിയും, വസ്തുതാ റിപ്പോര്‍ട്ടും കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് വിജിലന്‍സ് ഡയറക്ടര്‍ നല്‍കിയ ഉത്തരവും ത്വരിതപരിശോധനാ റിപ്പോര്‍ട്ടും അടക്കമുള്ളവ ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
ധനമന്ത്രി കെ.എം.മാണിക്കെതിരെ തെളിവുകളുണ്ടെന്ന് കണ്ടെത്തിയ വിജിലന്‍സ് എസ്.പി. സുകേശന്റെ വസ്തുതാവിവര റിപ്പോര്‍ട്ട് നേരത്തെ പുറത്തു വന്നിരുന്നു. എന്നാല്‍ എസ്.പി. സുകേശന്‍ നല്‍കിയ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് വിജിലന്‍സ് മേധാവി വിന്‍സണ്‍ എം.പോള്‍ മറ്റൊരു റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കിയതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍, സി.പി.ഐ നേതാവ് വി.എസ് സുനില്‍കുമാര്‍, സാറാ ജോസഫ്, അഡ്വ. സണ്ണി മാത്യു, അഡ്വ. നെയ്യാറ്റിന്‍കര പി.നാഗരാജ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ തുടങ്ങിയവരുടെ ഹര്‍ജികളാണ് കോടതി പരിഗണിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here