പുലി തീയേറ്ററിലെത്താന്‍ വൈകുന്നു; വിജയ് ആരാധകര്‍ പ്രതിഷേധത്തില്‍

0

puliചെന്നൈ: ആദായ നികുതി റെയ്ഡിന്റെ ആശയക്കുഴപ്പത്തില്‍ പുതിയ വിജയ് ചിത്രമായ പുലിക്കുള്ള പ്രദര്‍ശനാനുമതി വൈകുന്നു. രാവിലെ അഞ്ചിന് പടം റിലീസ് ചെയ്യുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. കേരളത്തിലും തമിഴ്‌നാട്ടിലുമടക്കമുള്ള തീയറ്ററുകളില്‍ ഇതുവരെയും റിലീസ് നടന്നിട്ടില്ല. ഉച്ചയ്‌ക്കോ, വൈകുന്നേരമോ പ്രദര്‍ശനം തുടങ്ങുമെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.

സിനിമ കാണാനെത്തിയവര്‍ പല തീയറ്ററുകളിലും സംഘര്‍ഷം സൃഷ്ടിച്ചു. കേരളത്തിലടക്കം ചിലസ്ഥലങ്ങളില്‍ കല്ലേറുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

ചിത്രത്തിന്റെ നടനും സംവിധായകനും നിര്‍മാതാക്കള്‍ അടക്കമുള്ളവരുടെ വീടുകളില്‍ ഇന്നലെ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നികുതിപ്പണം ഇന്നലെ രാത്രി തന്നെ അടയ്ക്കുകയും ചെയ്തിരുന്നു.

സിനിമയുടെ നിര്‍മാണത്തിനു കണക്കില്‍പ്പെടാത്ത പണം ഉപയോഗിച്ചെന്നും നികുതി വെട്ടിപ്പു നടത്തിയെന്നുമുള്ള പരാതിയിലാണു പരിശോധനകള്‍ നടന്നത്. 118 കോടി രൂപ ചെലവിലാണു സിനിമ നിര്‍മിച്ചതെന്നു നിര്‍മാതാക്കള്‍ അവകാശപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here