തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ രണ്ടിനും അഞ്ചിനും; ഏഴാം തീയതി ഫലം അറിയാം

0

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് തെരഞ്ഞെടുപ്പ് ചൂട്. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള തീയതികള്‍ കമ്മിഷന്‍ പ്രഖ്യാപിച്ചു. നവംബര്‍ രണ്ടിനും അഞ്ചിനുമായി രണ്ടു ഘട്ടങ്ങളിലുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാelection 2015 panchayatക്കും. സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

നവംബര്‍ 2ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, വയനാട് കാസര്‍കോട് ജില്ലകളിലാണ് ആദ്യം വോട്ടെടുപ്പ്. നവംബര്‍ 5ന് കോട്ടയം, പത്തനംതിട്ട, ആലുപ്പുഴ, എറാണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ രണ്ടാം ഘട്ടമായും വോട്ടെടുപ്പ് നടക്കും. നവംബര്‍ 7ന് ഫലപ്രഖ്യാപനം.

ഏഴിന് തിരഞ്ഞെടുപ്പ് വിജാഞാപനം പുറപ്പെടുവിപ്പിക്കും. നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി 14. സുക്ഷ്മ പരിശോധന 15ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം 17. രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടു ചെയ്യാനുള്ള സമയം.

പൂര്‍ണമായും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളാണ് ഇത്തവണ വോട്ടെടുപ്പിനായി ഉപയോഗിക്കുന്നത്. നിഷേധ വോട്ടായ നോട്ട ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്ഥാനാര്‍ഥികളുടെ ചിത്രവും ഇല്ല.

941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്ത്, 86 മുനിസിപ്പാലിറ്റികള്‍, ആറു കോര്‍പ്പറേഷനുകള്‍ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 21,871 നിയോജക മണ്ഡലകളില്‍ 35,000ത്തോളം പോളിങ് ബൂത്തുകളാണ് ഇത്തവണ തയാറാക്കിയിരിക്കുന്നത്.

ത്രിതല പഞ്ചായത്തുകളിലെ സംവരണപ്പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. 14 ജില്ലാ പഞ്ചായത്തുകളില്‍ ഏഴെണ്ണം സ്ത്രീകള്‍ക്കാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലാ പഞ്ചായത്തുകളാണ് സ്ത്രീകള്‍ക്കായി സംവരണം ചെയ്തിരിക്കുന്നത്. 152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 67 എണ്ണവും സ്ത്രീകള്‍ക്കു സംവരണം ചെയ്തു. 941 ഗ്രാമ പഞ്ചായത്തുകളിലെ 417 പ്രസിഡന്റ് സ്ഥാനവും സ്ത്രീകള്‍ക്കാണ്.

LEAVE A REPLY

Please enter your comment!
Please enter your name here