തിരുവനന്തപുരം: കേരളത്തില്‍ 20 പേര്‍ക്കു കൂടി ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചു. കണ്ണുര്‍ ജില്ലയില്‍ എട്ടും കാസര്‍കോട് ജില്ലയില്‍ ഏഴും പേര്‍ക്കും തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 18 പേര് വിദേശത്തുനിന്ന് എത്തിയവരാണ്. 1,41,211 പേരാണ് ഇന്നേദിവസത്തെ കണക്കുകള്‍ പ്രകാരം നിരീക്ഷണത്തിലുള്ളത്.
എറണാകുളം ജില്ലയില്‍ ആരോഗ്യ പ്രവര്‍ത്തകനാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഐസൊലേഷന്‍ വിഭാഗത്തില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് ഇതുവരെ 202 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ 181 പേര് വിവിധ ആശുപത്രികളിലാണ്. നിരീക്ഷണത്തിന്റെ ഭാഗമായി 593 പേരാണ് ആശുപത്രികളിലുള്ളത്.