ഡല്‍ഹിയിലെ ആക്രമണ പദ്ധതി തകര്‍ത്തു, 2 ജെയ്ഷ തീവ്രവാദികള്‍ അറസ്റ്റില്‍

0
37

ഡല്‍ഹി: ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെന്ന് സംശയിക്കുന്ന രണ്ടു പേരെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രിയില്‍ ഡല്‍ഹിയില്‍ നടത്താന്‍ പദ്ധതിയിട്ടിരുന്ന വന്‍ ആക്രമണത്തെ പരാജയപ്പെടുത്തിയതായും പോലീസ് വ്യക്തമാക്കി. ഡല്‍ഹി പോലീസിന്റെ സ്‌പെഷല്‍ സെല്ലാണ് സരൈ കാലെ ഖാനില്‍ നിന്നും രണ്ടു പേരെ പിടികൂടിയത്.

രണ്ടു പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ജമ്മു കശ്മീര്‍ ബരാമുള്ളയിലെ പാല മൊഹല്ല സ്വദേശി അബ്ദുള്‍ ലത്തീഫ് (21), കുപ്‌വാരയിലെ മുല്ല ഗ്രാമത്തിലുള്ള അഷ്‌റഫ് ഖാതന (20) എന്നിവരാണ് പിടിയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here