18 കാശ്മീരി വിഘടനവാദികളുടെയും 155 രാഷ്ട്രീയക്കാരുടെയും സുരക്ഷ പിന്‍വലിച്ചു

0

ശ്രീനഗര്‍: പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരി വിഘടനവാദികള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും ആക്ടിവിസ്റ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ പിന്‍വലിച്ചു. 155 രാഷ്ട്രീയക്കാരുടെയും 18 വിഘടന വാദികളുടെയും സുരക്ഷയാണ് പിന്‍വലിച്ചത്. സുരക്ഷ പിന്‍വലിക്കപ്പെടുന്നതോടെ കുറഞ്ഞത് 1000 പോലീസ് ഉദ്യോഗസ്ഥരാണ് സാധാരണ പോലീസ് ജോലികളിലേക്ക് തിരികെ എത്തുക.

കഴിഞ്ഞ ഞായറാഴ്ച ആറ് വിഘടനവാദി നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെയാണ് കൂടുതല്‍ നടപടി. ജമ്മു കാശ്മീര്‍ ചീഫ് സെക്രട്ടറി ബിവിആര്‍ സുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ച യോഗമാണ് സുരക്ഷ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. സയ്യിദ് അലി ഷാ ഗീലാനി, ആഗാ സയ്യിദ് മോസ്‌വി, മൗലവി അബ്ബാസ് അന്‍സാരി, യാസ്മീന്‍ മാലിക്, സലീം ഗീലാനി, ഷഹീദ് ഉള്‍ ഇസ്ലാം, സഫര്‍ അക്ബര്‍ ഭട്ട്, നയീം അഹമ്മദ് ഖാന്‍, മുക്താര്‍ അഹമ്മദ് വസ, ഫറൂഖ് അഹമ്മദ് കിച്ച്‌ലൂ, മസൂര്‍ അബ്ബാസ് അന്‍സാരി, ആഗാ സയ്യിദ് അബുള്‍ ഹുസൈന്‍, അബ്ദുള്‍ ഗാനി ഷാ, മുഹമ്മദ് മുസാദിഖ് ഭട്ട് എന്നീ പ്രമുഖ വിഘടനവാദി നേതാക്കളുടെ സുരക്ഷയാണ് പിന്‍വലിച്ചിരിക്കുന്നത്.

പിഡിപി നേതാവ് വാഹിദ് പര, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റുമായ ഷാ ഫൈസല്‍ എന്നിവരുടെയും സുരക്ഷ പിന്‍ വലിച്ചു. ഇവര്‍ക്ക് സുരക്ഷ നല്‍കുന്നത് പാഴ്‌ചെലവാണെന്നും രാജ്യത്തിന്റെ മറ്റ് ആവശ്യങ്ങള്‍ക്കായി ആ തുക ചിലവഴിക്കാമെന്നും യോഗം വിലയിരുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here