ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പിളര്‍ന്നു

0

കൊച്ചി: ഹോട്ടല്‍ ആന്റ് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ പിളര്‍ന്നു. ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ ഉടമസ്ഥരാണ് പുതിയ സംഘടന ഉണ്ടാക്കുന്നത്. ബാറുടമ വി എം രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് പുതിയ സംഘടന രൂപീകരിക്കുന്നത്. 150-ഓളം ബിയര്‍ ആന്റ് വൈന്‍ പാര്‍ലര്‍ ഉടമകളാണ് കൊച്ചിയില്‍ നടന്ന യോഗത്തില്‍ പങ്കെടുത്തത്. പുതിയ സംഘടന രൂപീകരിക്കാനുള്ള തീരുമാനം ഐക്യകണ്‌ഠേനയാണ്. പുതിയ സംഘടനയുടെ ജില്ലാ സംസ്ഥാന നേതൃത്വങ്ങള്‍ ഉടന്‍ നിലവില്‍ വരും.


Loading...

LEAVE A REPLY

Please enter your comment!
Please enter your name here