തിരുവനന്തപുരം: ദേശീയപാതയിൽ തിരുവനന്തപുരം ആറ്റിങ്ങലിനു സമീപം പൂവൻപാറയിൽ സ്കാനിയ ബസ്‌ നിർത്തിയ ലോറിക്ക് പിന്നിലിടിച്ചു ഡ്രൈവർക് ഗുരുതരമായി പരിക്കേറ്റു. ഇന്നു രാവിലെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. റോഡിൽ സീബ്രാ ലൈൻ വരക്കുന്നതിനാൽ നിർത്തിയ ലോറിക്ക് പിന്നിൽ ബംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വന്ന സ്കാനിയ ബസ്‌ ഇടിക്കുകയായിരുന്നു.

ഗുരുതര പരിക്കേറ്റ ഡ്രൈവർ നെടുമങ്ങാട്‌ സ്വദേശി ഷിനു (35)വിനെയും നിസാരപരിക്കേറ്റ യാത്രികരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് മൂന്നു മണിക്കൂറോളം ഗതാഗത തടസ്സമുണ്ടായി. ഒടുവിൽ ക്രൈൻ ഉപയോഗിച്ച് റോഡിന്റെ ഓരത്തേക്ക് ബസ്‌ മാറ്റിയ ശേഷമാണ് ഗതാഗതം സാധാരണ നിലയിലായത്.

LEAVE A REPLY

Please enter your comment!
Please enter your name here