തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്കു കൂടി ശനിയാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഗള്‍ഫില്‍ നിന്നു എത്തിയവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി.
ശനിയാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മൂന്നു പേര് കണ്ണൂര്‍ ജില്ലിയിലും ആറു പേര് കാസര്‍കോടും മൂന്നു പേര് എറണാകുളം ജില്ലയിലുമുള്ളവരാണ്. ഇതുവരെ രോഗം സ്ഥിരീകരിച്ചവര്‍ സംസ്ഥാനത്ത് 52 ആണ്. ഇതില്‍ 49 പേര് ചികിത്സയിലാണ്. പുതിയ കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 52,785 പേര് വീടുകളിലും 228 പേര് ആശുപത്രികളിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് 70 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.